
കൊച്ചി: അടുത്തകാലത്തുണ്ടായ വിവാദങ്ങളും പരാമര്‍ശങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. ബാല തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബാല പങ്കുവച്ച ചിത്രത്തില്‍ വ്ളോഗര്‍ സീക്രട്ട് ഏജന്‍റും, ആറാട്ട് അണ്ണനുമാണ് ഉള്ളത്.
തന്‍റെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് വരുന്നത്. സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ വ്ളോഗുകള്‍ ചെയ്യുന്ന സായി കൃഷ്ണ അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്.