മാതാപിതാക്കളറിയാതെ ആറു വയസ്സുകാരൻ ഓർഡർ ചെയ്ത് 80,000 രൂപയുടെ ഭക്ഷണം!

Spread the love

W3Schools.com

ആറു വയസ്സുകാരൻ ഓൺലൈനായി ഓർഡർ ചെയ്തത് ആയിരം ഡോളറിന്റെ ഭക്ഷണസാധനങ്ങൾ. യൂഎസ്സിലെ മിഷിഗണിലാണ് ഈ സംഭവം നടന്നത്. അച്ഛൻറെ ഫോൺ ഉപയോഗിച്ച് കുട്ടി കളിക്കുന്നതിനിടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി അബദ്ധത്തിൽ ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. 80,000 ത്തിൽ അധികം രൂപ വില വരുന്ന ഭക്ഷണ സാധനങ്ങളാണ് ആറു വയസ്സുകാരൻ ഓർഡർ ചെയ്തത്. ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിയപ്പോയാണ് കുട്ടിയുടെ മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങുന്നതിനു മുൻപായി ആറു വയസ്സുകാരൻ മേസണെ ഗെയിം കളിക്കാനായി അച്ഛൻറെ മൊബൈൽ ഫോൺ വാങ്ങി. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തങ്ങളുടെ വീട്ടിലേക്ക് തുടരെത്തുടരെയായി ഭക്ഷണസാധനങ്ങളുടെ ഒരു വലിയ നിര തന്നെ എത്താൻ തുടങ്ങിയെന്നാണ് കുട്ടിയുടെ അച്ഛനായ കീത്ത് സ്റ്റോൺഹൗസ് പറയുന്നത്. പല റസ്റ്റോറന്റുകളിൽ നിന്നായാണ് ആറു വയസ്സുകാരൻ ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തത്.

ആയിരം ഡോളറിന്റെ ഭക്ഷണ സാധനങ്ങളാണ് ഒറ്റ രാത്രികൊണ്ട് അവരുടെ വീട്ടിൽ എത്തിയത്. ഓർഡർ ചെയ്യാതെ തന്നെ ഭക്ഷണസാധനങ്ങൾ വീട്ടിലേക്ക് എത്തുന്നത് എന്താണെന്ന് ആദ്യം മാതാപിതാക്കൾക്ക് മനസ്സില്ല. പിന്നീട് മൊബൈൽ ഫോൺ കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങി പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഓർഡർ ചെയ്തത് കുട്ടിയാണെന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്.

ചെമ്മീൻ, സലാഡുകൾ, ഷവർമ, സാൻഡ്‌വിച്ചുകൾ, ചില്ലി ചീസ് ഫ്രൈകൾ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി വിഭവങ്ങൾ ആയിരുന്നു മേസൺന്റെ ഓർഡറിനെ തുടർന്ന് അവരുടെ വീട്ടിലെത്തിയത്. വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചതിനും തങ്ങൾ കഴിച്ചതിനും ശേഷവും നിരവധി ഭക്ഷണ സാധനങ്ങൾ ബാക്കി വന്നതോടെ ഒടുവിൽ അയൽക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് ഭക്ഷണസാധനങ്ങൾ അവർക്ക് നൽകുകയായിരുന്നു.

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page