പ്രണയ തകർച്ചയുടെ വിഷമത്തിൽ ലോട്ടറി എടുത്തു; ബ്രേക്കപ്പ് ഡേറ്റിൽ യുവാവിന് അടിച്ചത് ബംപർ !

Spread the love

പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്നവരാണ് ഏറെയും. പലരും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ കടക്കും. ഇത്തരം വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ പ്രണയം തകർന്ന് വിഷമത്തിൽ അകപ്പെട്ട യുവാവിന്റെ ജീവിതം മാറിമറിഞ്ഞ വാർത്തയാണ് ഇപ്പോൾ തായ്‌വാനില്‍ നിന്നും വരുന്നത്. 

W3Schools.com

ഉത്തര തായ്‌വാനിലാണ് സംഭവം. വർഷങ്ങളായി ഒരു പെൺകുട്ടിയുമാണ് തായ്‌വാന്‍ യുവാവ് പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും സ്വപ്നം കണ്ട് നടന്ന യുവാവിനെ കാത്തിരുന്നത് പക്ഷേ ബ്രേക്കപ്പും. ജനുവരി 10ന് ആയിരുന്നു പെൺകുട്ടി റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്. ഇത് തന്നെക്കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു യുവാവിന്. ഈ അവസരത്തിൽ ആയിരുന്നു യുവാവിന്റെ ഭാഗ്യപരീക്ഷണം. അതും ബ്രേക്കപ്പ് ആയ അതേ തീയതിയിലുള്ള ടിക്കറ്റ് നമ്പർ ആയിരുന്നു എടുത്തതും.

ഒടുവിൽ ഫലം വന്നപ്പോൾ ഒരു മില്യണ്‍ തായ്‌വാന്‍ ഡോളർ യുവാവിന് സ്വന്തം. അതായത് 26 ലക്ഷം രൂപയില്‍ അധികം വരും ഇത്. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് യുവാവ് ഇപ്പോൾ. അടുത്തിടെ ആണ് തായ്‌വാന്‍ ലോട്ടറി 20 മില്യണിന്റെ സൂപ്പര്‍ റെഡ് എന്‍വലപ്പ് സ്‌ക്രാച്ച് കാര്‍ഡ് പുറത്തിറക്കിയത്. ഈ ലോട്ടറി ആയിരുന്നു യുവാവ് എടുത്തിരുന്നത്. എന്തായാലും കാമുകി വിട്ടുപോയ ദിനം തന്റെ ഭാഗ്യമാണെന്ന് ഈ സംഭവത്തോടെ യുവാവിന് മനസ്സിലായി എന്നാണ് റിപ്പോർട്ട്. 

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page