
തൃശൂർ : കൊടുങ്ങല്ലൂരിൽ യുവതിക്ക് കുത്തേറ്റു. കൊടുങ്ങല്ലൂർ എടവിലങ്ങാട് ആണ് സംഭവം. പാറയ്ക്കൽ സ്വദേശിനി രാഖി (35)ക്ക് ആണ് കുത്തേറ്റത്.
യുവതിയെ സ്വന്തം ഭർത്താവ് തന്നെയാണ് കുത്തിപ്പരിക്കേല്പിച്ചത്. യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ലാലുവിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ ഇന്നലെ ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റില്‍. കൈപ്പമംഗലം കോപ്രക്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
വാടാനപ്പള്ളിയിൽ കഴിഞ്ഞ ഏപ്രിലിൽ ഇയാളുടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹഷീഷ് ഓയിൽ നൽകിയ ലസിതിനെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. അറസ്റ്റ് ചെയ്തപ്പോഴും ഇയാളിൽനിന്ന് ഹഷീഷ് ഓയിൽ കണ്ടെടുത്തു.കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്ഐ പി.സി. സുനിൽ, സിപിഒ മാരായ എ.ബി. നിഷാന്ത്, ഷിന്റോ, ഗിരീഷ്, ശ്രീഹൽ, സാബു, സൈബർ സെൽ സിപിഒ മനുകൃഷ്ണൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു