
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന എത്തിയത്. നെൽപ്പാടത്ത് ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു.കൂടാതെ രണ്ട് തെങ്ങുകളും ആന മറിച്ചിട്ടു
പി ടി സെവനെ കൂട്ടിലാക്കി ആശ്വസിച്ച് നിൽക്കുമ്പോഴാണ്, തൊട്ടടുത്ത ദിവസം വീണ്ടും ആന ഇറങ്ങിയത്. പത്മനാഭൻ എന്നയാളുടെ തോട്ടത്തിലാണ് ആന എത്തിയത്. പിടി സെവനെ മയക്കുവെടി വയ്ക്കുമ്പോൾ, ഒപ്പമുണ്ടായിരുന്ന മോഴയാന ആണോ എന്നാണ് നാട്ടുകാരുടെ സംശയം. ആര്‍ആര്‍ടി എത്തി ആനയെ കാട്ടിലേക്ക് തിരികെ കയറ്റി.