
കൊച്ചി: രണ്ട് ദിവസത്തെ വില സ്ഥിരതക്കും ഒരു ദിവസത്തെ റെക്കോഡ് വർധനവിനും ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയിലെത്തി. ഗ്രാമിന് 60 കുറഞ്ഞ് 5,250 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വർണവില സർവകാല റെക്കോഡ് ആയ 42,160 രൂപയിലെത്തിയത്. തുടർന്ന് 25ന് ഈ വില തുടർന്നു. റിപ്പബ്ലിക് ദിനമായ 26ന് വീണ്ടും വിലയിൽ റെക്കോഡ് വർധന രേഖപ്പെടുത്തി. പവന് 320 രൂപ കൂടി 42,480 രൂപയായി.
തുടർന്നാണ് ഇന്ന് സ്വർണ വില കുറഞ്ഞത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന് രേഖപ്പെടുത്തിയിരുന്നു.2020 ആഗസ്റ്റിലാണ് 42,000 രൂപ എന്ന സർവകാല റെക്കോഡ് മഞ്ഞലോഹം ഭേദിച്ചത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില.