തൃശൂരിലെ ക്ഷേത്ര ഭാരവാഹികളിൽ നിന്നും ആഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും തട്ടിയ പൂജാരിയെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു..

Spread the love

തൃശൂർ: പൂജ നടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത് മുങ്ങിയ പൂജാരി അറസ്റ്റിൽ.

W3Schools.com

ചിയ്യാരത്തുള്ള കുടുംബ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച് തരാമെന്ന് പറഞാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.

പല തവണകളിലായി പതിനാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയോളം കൈപ്പറ്റിയാണ് പൂജാരി മുങ്ങിയത്.

ഇയാളെ പിന്നീട് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് പ്രതി ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നത്.

പുല്ലഴി,ഒളരിക്കര രാഗേഷ് കുമാർ( 45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പുതിയ വിഗ്രഹങ്ങൾ, വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ, ഗോളക തുടങ്ങിയ നിർമ്മിച്ചു തരാനാണ് ക്ഷേത്രത്തിലെ തന്ത്രി എന്ന നിലയിൽ പ്രതി പണവും ആഭരണങ്ങളും കൈപ്പറ്റിയിരുന്നത്.

തുടർന്ന് വിഗ്രഹങ്ങളോ ആഭരണങ്ങളോ തരാതിരിക്കുകയും തരാനുള്ള തിയ്യതി നീട്ടി കൊണ്ടു പോവുകയും ചെയ്തപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്.

തുടർന്നാണ് പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടത്. അതോടെ തന്ത്രി ഒളിവിൽ പോവുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.

തുടർന്ന് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയുടെ അതിർത്തിയിൽ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന കള്ളപ്പേരിൽ പൂജ ചെയ്യുന്നതായി അറിയാൻ കഴിഞ്ഞത്.

പ്രതിയെ പോലീസ് പിടികൂടാനായി എത്തിയ സമയം അവിടെനിന്നും മുങ്ങി. തുടർന്ന് രാത്രിയോടെ അമ്പലം അടയ്ക്കാൻ തിരികെ വന്നപ്പോഴാണ് വടക്കേക്കാട് പോലീസിന്റെ കൂടി സഹായത്തോടെ നെടുപുഴ പോലീസ് പ്രതിയെ പിടികൂടിയത്.

ആറുമാസമായി അവിടെ പൂജ ചെയ്തിരുന്ന പ്രതി അവിടെയും ക്ഷേത്ര ഭാരവാഹികൾക്ക് കൃത്യമായ വിലാസം നൽകിയിരുന്നില്ല. തുടർന്ന് അവർക്കും ഇയാളെ സംശയം തോന്നിയിരുന്നു.

ഗുരുവായൂരിലുള്ള ഒരു സന്യാസിയെ പരിചയപ്പെട്ട് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ സ്ഥലത്ത് ക്ഷേത്രത്തിൽ ജോലിക്കു കയറിയത് .

വിഷ്ണുനമ്പൂതിരി എന്നാണ് തന്റെ പേര് എന്നും ചില ഭക്തരോട് പ്രതി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതു കൂടാതെ പ്രതിക്കെതിരെ പേരാമംഗലം പോലീസ് സ്റ്റേഷനിൽ അടിപിടി കേസ് ഉണ്ട്.

About Post Author

Related Posts

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

ഇന്നസെന്റിന്റെ മരണം അർബുദം മൂലമല്ല ; ഡോക്ടറുടെ വെളിപ്പെടുത്തൽ..

Spread the love

ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കിയ ഡോ. വി പി ഗംഗാധരന്‍. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നെടുമ്പാശേരി ഹെലികോപ്ടർ അപകടം; അന്വേഷണം ഇന്ന് തുടങ്ങും..

Spread the love

മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡ് പ്യൂട്ടി കമാൻഡൻ റും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്.

Leave a Reply

You cannot copy content of this page