പാപ്പാന്മാർ ചുമതലയേറ്റു ; ഒരാഴ്ച കഴിഞ്ഞാൽ ധോണിക്ക് പരിശീലനം നൽകി തുടങ്ങും…

Spread the love

അകത്തേത്തറ: ധോണിയിലെ വനം വകുപ്പിന്റെ കൂട്ടിലായ ധോണി എന്ന പി.ടി ഏഴാമനെ പരിപാലിക്കാൻ പുതുതായി നിയമിച്ച രണ്ടുപേർ ചുമതലയേറ്റു. തമിഴ്നാട് ടോപ് സ്ലിപ്പിലെ ആന പരിശീലനകേന്ദ്രത്തിലെ കാട്ടാന വിദഗ്ധരായ മണികണ്ഠനും മാധവനുമാണ് ധോണിയിലെത്തിയത്. കുങ്കിയാനകളോടും പാപ്പാന്മാരോടും ഒറ്റയാൻ ഇണങ്ങിയാൽ പിന്നീടുള്ളത് ചട്ടം പഠിപ്പിക്കലിന്റെ കാലമാണ്. മയക്കുവെടിയേറ്റ ശേഷം പ്രത്യക്ഷത്തിൽ ആരോഗ്യപ്രശ്നങ്ങളില്ല.

W3Schools.com

23 വയസ്സ് മാത്രമുള്ള ഈ കൊമ്പൻ കൂടുജീവിതവുമായി പരിപൂർണമായി പൊരുത്തപ്പെടേണ്ടതുണ്ട്. നാട്ടിൽ നെല്ലും വിളകളും മറ്റും തിന്നുനടന്ന ധോണിക്ക് ഭക്ഷണരീതികളും ഇഷ്ടപ്പെടുന്നതോടെ നാട്ടാനകളെ താപ്പാനകളാക്കി മാറ്റുന്ന രീതിയിെല പ്രവൃത്തികൾ ഓരോന്നായി പരിശീലിപ്പിക്കും. പാപ്പാന്മാരും ആനവിദഗ്ധരുമാണ് പരിശീലനം നൽകുക. ഇതിന് രണ്ട് പാപ്പാന്മാരും നാല് വിദഗ്ധരും അടങ്ങിയ ടീം മുഴുസമയവും ആനയെ പരിപാലിക്കും.

സാധാരണഗതിയിൽ മൂന്ന് മാസത്തിനകം ഇത്തരം ആനകൾ ഇണങ്ങാറുണ്ട്. ധോണിക്ക് മദപ്പാട് കണ്ടതിനാൽ പൂർണ വിശ്രമമാണ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ആനയെ നിരീക്ഷിക്കാൻ ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ ചുമതലയും ക്രമീകരിച്ചു. ചൂട് കുറക്കാൻ വെള്ളം ഉപയോഗിച്ച് ഇടക്കിടെ നനക്കുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശപ്രകാരം റാഗി, ചെറുപയർ, പോഷകസമൃദ്ധമായ ധാന്യങ്ങൾ, ശർക്കര തുടങ്ങിയ ഭക്ഷണം നൽകാനുള്ള പട്ടികയും തയാറാക്കി.

പി.ടി ഏഴ് ദൗത്യം പൂർത്തിയാക്കിയ ദൗത്യസംഘം ചൊവ്വാഴ്ച വയനാട്ടിലേക്ക് മടങ്ങി. വിക്രം എന്ന കുങ്കിയാനയെയും ആദ്യഘട്ടത്തിൽ വയനാട് മുത്തങ്ങയിൽ എത്തിക്കുമെന്ന് ചീഫ് വനം കൺസർവേറ്റർ കെ. വിജയാനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page