
ന്യൂഡൽഹി: ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള യാത്രതടഞ്ഞ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ചൊവ്വാഴ്ച ജയിൽമോചിതനായേക്കും.
ഇ.ഡി ചുമത്തിയ കേസിലും ആൾജാമ്യക്കാരുടെ രേഖ പരിശോധന നടപടികൾ പൂർത്തിയായി. മാധ്യമപ്രവർത്തകനടക്കം രണ്ട് പേരാണ് ഇ.ഡി കേസിൽ സിദ്ദീഖിന് ആൾജാമ്യം നിൽക്കുന്നത്. ജാമ്യനടപടികൾ പൂർത്തിയാക്കാൻ ഇരുവരും ചൊവ്വാഴ്ച കോടതിയിൽ ഹാജരാവും.