വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി ഷംനകാസിം; വൈറലായി വീഡിയോ

Spread the love

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ്. ഗര്‍ഭകാലം ആഘോഷവും സന്തോഷകരവും ആകണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ഗര്‍ഭകാലത്തെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് നടി ഷംന കാസിം.

W3Schools.com

കഴിഞ്ഞ ദിവസമായിരുന്നു ഷംനയുടെ വളക്കാപ്പ് ചടങ്ങ്. പാരമ്പര്യമനുസരിച്ചുള്ള വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമാ താരങ്ങളും ഷംനയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു. മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന തിളങ്ങിയത്. ഹെവി ആഭരണങ്ങളും കുപ്പിവളകും ധരിച്ച് സുന്ദരിയായിരിക്കുകയാണ് ഷംന. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജാന്‍ താരത്തെ സുന്ദരിയാക്കിയതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഡിസംബര്‍ അവസാനത്തോടെ ആണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഷംന ആരാധകരെ അറിയിച്ചത്.  തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന കാസിം സന്തോഷം പങ്കുവച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം നടന്നത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം നടന്നത്. വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം.

കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. ‘ശ്രീ മഹാലക്ഷ്‍മി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. ‘മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട്’ എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. പിന്നാലെ ‘അലി ഭായ്’, ‘കോളജ് കുമാരൻ’, ‘ചട്ടക്കാരി’, ‘ജന്നല്‍ ഓരം’ അടക്കം വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.  

About Post Author

Related Posts

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും..

Spread the love

തൃശൂരിൽ മിന്നൽ ചുഴലിയും ശക്തമായ കാറ്റും കനത്ത മഴയും. തൃശൂർ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് കനത്ത മഴയും ശക്തമായ കാറ്റും വീശിയത്. മേഖലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്.
ആളപായം ഉള്ളതായി റിപ്പോർട്ടുകളില്ല.

ഏറെ നാളത്തെ ആഗ്രഹം; ബൈക്ക് വാങ്ങാൻ 90,000 രൂപയുടെ നാണയങ്ങൾ ചാക്കിൽ ചുമന്ന് യുവാവ് ഷോറൂമിൽ, കണ്ണ് തള്ളി ജീവനക്കാർ!

Spread the love

ചില്ലറ നാണയങ്ങൾ നൽകിയതിൽ ഖേദം പ്രകടിപ്പിക്കാതെ എല്ലാ നാണയങ്ങളും ഷോറൂം ജീവനക്കാർ എണ്ണി തിട്ടപ്പെടുത്തി.   തുടർന്ന് അസമിൽ നിന്നുള്ളയാളെ വാഹനം വാങ്ങാൻ അനുവദിച്ചു.

ഹയർ സെക്കണ്ടറി സീറ്റുകൾ പുനഃക്രമീകരിക്കും : മന്ത്രി വി. ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സീറ്റുകൾ പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മൂന്നിന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്..

Spread the love

ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യവുമായി ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

ചാവക്കാട് മന്ദലാംകുന്നിൽ യുവാവിന് കുത്തേറ്റു..

Spread the love

ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു.

ചാവക്കാട്‌ എടക്കഴിയൂരിൽ അയൽവാസിയായ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് കഠിന തടവ്..

Spread the love

ചാവക്കാട് എടക്കഴിയൂരിൽ അയൽ വാസിയായ കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിന് 8 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Leave a Reply

You cannot copy content of this page