
എന്ന് വിവാഹം കഴിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഗുൽ ഗാന്ധി. കേളി ടെയിൽസിനു നൽകിയ അഭിമുഖത്തിലാണ് 52കാരനായ രാഹുൽ ഗാന്ധി ഈ ചോദ്യത്തോട് പ്രതികരിച്ചത്.
“ഉടനെ വിവാഹം കഴിക്കുമോ?” എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. “എനിക്ക് പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കും.”- രാഹുൽ പ്രതികരിച്ചു. ഒരു ചെക്ക്ലിസ്റ്റുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. “അങ്ങനെയില്ല. സ്നേഹിക്കുന്ന, സമർത്ഥയായ ഒരാളാവണം” എന്നായിരുന്നു രാഹുലിൻ്റെ മറുപടി.
നിലവിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്മീരിലാണ് രാഹുൽ ഗാന്ധി. സെപ്തംബർ 7ന് കന്യാകുമാരിയിൽ നിന്നാരംഭിച്ച യാത്ര ഈ മാസം 30ന് ശ്രീനഗറിൽ അവസാനിക്കും.