ഖുർആൻ കത്തിച്ച സംഭവം; പ്രതിഷേധം ശക്തം..

Spread the love

അങ്കാറ: സ്വീഡനിൽ തങ്ങളുടെ എംബസിക്കു മുന്നിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് തുർക്കി. നീചമായ പ്രവൃത്തിയാണിതെന്നാണ് തുർക്കി വിശേഷിപ്പിച്ചത്. അങ്കാറയിലെ സ്വീഡിഷ് അംബാസിഡറെ വിളിച്ചുവരുത്തിയാണ് തുർക്കി പ്രതിഷേധം അറിയിച്ചത്. ഇത്തരമൊരു പ്രതിഷേധം തുടരാൻ സ്വീഡിഷ് സർക്കാർ അനുവദിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധക്കാരെ തടയണമെന്ന് തുർക്കി അഭ്യർഥിച്ചിരുന്നു.

W3Schools.com

ഖുർആൻ കത്തിക്കാൻ വലതുപക്ഷ പ്രതിഷേധകർക്ക് സ്വീഡിഷ് സർക്കാരിന്റെ രഹസ്യ പിന്തുണയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. നാറ്റോ അംഗത്വത്തിനായി കാത്തിരിക്കുന്ന സ്വീഡന് തുർക്കിയുടെ നിലപാട് തിരിച്ചടിയാകും. നാറ്റോ അംഗമായ തുർക്കിക്ക് മറ്റൊരു രാജ്യത്തിന് അംഗത്വം നൽകണോ എന്നകാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയും.

ജനുവരി 21നായിരുന്നു സംഭവം. സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലുദൻ ആണ് തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുർആൻ കത്തിച്ചത്. ആ സമയത്ത് റാസ്മസിന് സ്വീഡിഷ് പൊലീസ് സംരക്ഷണം നൽകുകയും ചെയ്തു. ഖുർആൻ കത്തിച്ച നടപടിയെ സ്വീഡൻ അപലപിച്ചിരുന്നു. എന്നാൽ അതുപോരെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടു.ഡെൻമാർക്കിലെ തീവ്ര വലതുപക്ഷ പാർട്ടിയായ സ്ട്രാം കുർസിന്റെ നേതാവും ഡാനിഷ്-സ്വീഡിഷ് ദേശീയവാദിയുമാണ് റാസ്മസ്. സ്റ്റോക്ഹോമിൽ നടന്ന പ്രതിഷേധത്തിനിടെ റാസ്മസ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ കോലം കത്തിച്ചിരുന്നു.

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page