‘പടയപ്പയെ’ക്കൊണ്ട് പൊറുതിമുട്ടി വ്യാപാരികളും നാട്ടുകാരും..

Spread the love

മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ സ്ഥിരം സന്ദർശകനായ പടയപ്പ എന്ന ആന ഒരാഴ്ചക്കിടെ ഉണ്ടാക്കിയ നിരവധി നാശനഷ്ടങ്ങളാണ്. അഞ്ചോളം വാഹനങ്ങളാണ് ഒരാഴ്ചയ്ക്കിടെ ആന  തകർത്തത്. വഴിയോരങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളും ലയങ്ങളുടെ സമീപത്ത് നിർത്തിയിട്ട വാഹനങ്ങളുമാണ് ആക്രമിച്ച് തകർത്തതിൽ അധികവും. ഇതുകൂടാതെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുകയും പശുക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഇതിനെല്ലാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിൽ ഓരോ ദിവസവും നിരവധി അപേക്ഷകളാണ് എത്തുന്നത്.

W3Schools.com

ഇതിനിടെ ഇന്ന് പുലർച്ചെ മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്തെത്തിയ  കാട്ടാന പതിനൊന്നോളം പെട്ടിക്കടകളാണ് തകർത്ത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമകൾ പറയുന്നത്. ആന്റണി സോമി, ടെൻസിംങ്ങ്, ബാൽരാജ്, ജൂലിൽ കുമാർ, മണി, മുരുകരാജ, അരുൺ, നാഗേന്ദ്രൻ, സെൽവമേരി , വേൽമുരുകൻ, വർഗീസ് എന്നിവരുടെ കടകളാണ് തകർത്തത്. ഇത് ആറാമത്തെ പ്രാവശ്യമാണ് പടയപ്പ കട തകർക്കുന്നത്. എന്നാൽ ഒരു പ്രാവശ്യം പോലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യറായിട്ടില്ല.

കടയുടമകൾക്ക് നഷ്ടപരിഹാരം നൽകി ആനയെ കാടുകയറ്റാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജീനറ്റ് സ്കറിയ കോശി, ഏരിയ സെക്രട്ടറി ലെനിൻ സോമൻ എന്നിവർ  ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മൂന്നാർ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകും. പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യറായില്ലെങ്കിൽ എക്കോ പോയിന്റിലെ വനം വകുപ്പ് എയ്ഡ് പോസ്റ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ജനങ്ങള്‍ക്ക് ഏറെ പരിചിതനായ കാട്ടാനയാണ് പടയപ്പ. മൂന്നാറിന്‍റെ ജനവാസ കേന്ദ്രങ്ങളില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. രജനീകാന്ത് നായകനായ പടയപ്പ എന്ന സിനിമ ഇറങ്ങിയ സമയത്താണ് ആദ്യമായി പടയപ്പ കാടിറങ്ങിവരുന്നത്. അന്ന് കുട്ടിയാനയായിരുന്നു. ആ സിനിമയിലെ പാട്ടുകള്‍ക്കനുസരിച്ച് കുട്ടിയാന തലയാട്ടിത്തുടങ്ങിയതോടെയാണ് അവന് പടയപ്പയെന്ന് പേര് വീണത്.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page