
ഒരുമനയൂർ: മൂന്നാം കല്ലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്കേറ്റു.
തൃശ്ശൂർ അയ്യന്തോൾ നികത്തിൽ വീട്ടിൽ സന്തോഷി(52)നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.
എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു കയറി വന്ന വാഹനത്തിൽ നിന്നും രക്ഷ നേടാൻ റോഡിന്റെ സൈഡിലേക്ക് എടുക്കവേ നിയന്ത്രണം വിട്ടാണ് ഓട്ടോ മാറുന്നത്.
തൃശൂർ നിന്നും ചാവക്കാട്ടേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ചേറ്റുവ എഫ്.എ.സി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.