ഇനി സ്ത്രീകൾക്ക് മാറിടങ്ങൾ മുഴുവനായും കാണിക്കാം ; വിലക്ക് നീക്കാനൊരുങ്ങി ഫേസ്‍ബുക്കും ഇൻസ്റ്റാഗ്രാമും..

Spread the love

സ്ത്രീകളുടെ സ്തനങ്ങൾ പൂർണമായി കാണിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. മെറ്റയുടെ ഓവർസൈറ്റ് ബോർഡ് ആണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

W3Schools.com

ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്തനം പ്രദർശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവർസൈറ്റ് ബോർഡ് നിരീക്ഷിച്ചിരുന്നു. സ്ത്രീകൾ, ഭിന്നലിംഗക്കാർ, ട്രാൻസ്‌ജെൻഡറുകൾ  ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കുള്ള അവഗണയാണ് ഈ വിലക്കെന്നും ബോർഡ് വിലയിരുത്തുന്നു. ഇത്തരമൊരു തീരുമാനത്തെ ‘ഫ്രീ ദി നിപ്പിൾ’ എന്ന പേരിൽ നടത്തിയ പ്രചാരണ പരിപാടിയും പ്രതിഷേധങ്ങളും സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുത മറന്നുകൂടാ. പതിറ്റാണ്ടോളം നീണ്ട പോരാട്ടമാണ് ഫലം കണ്ടിരിക്കുന്നത്.

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുമ്പോൾ മാത്രമല്ല കമ്മ്യൂണിറ്റി സ്റ്റാൻഡേഡ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്.  ചിത്രകാരന്റെ വരയിൽ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കിൽ പോലും മുമ്പ് ആ ചിത്രം നീക്കപ്പെടുമായിരുന്നു. ആരോഗ്യ മേഖലയിലെ  ആവശ്യങ്ങൾക്കോ വാർത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതോ ആയ ഉള്ളടക്കങ്ങളിൽ പോലും  സ്തനാഗ്രങ്ങൾ പ്രദർശിപ്പിക്കാൻ ഫേസ്ബുക്ക് അനുവദിച്ചിരുന്നില്ല. ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം നിയന്ത്രണങ്ങളിൽ കുറേയൊക്കെ ഇളവ് വന്നു. ഇതനുസരിച്ച് മുലയൂട്ടുന്ന ചിത്രം, പ്രസവം, ജനന ശേഷമുള്ള നിമിഷങ്ങൾ, ആരോഗ്യ സാഹചര്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമെന്ന് അനുമതിയായി.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page