
പുതുപൊന്നാനി : മലപ്പുറം പുതുപൊന്നാനിയിൽ ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിക്കുകയും സഹോദരിക്ക് പരിക്കേൽക്കുകയും ചെയ്തു.
പൊന്നാനി ബസ് സ്റ്റാൻഡ് സ്വദേശി സ്രാങ്കിന്റെ ഹുസൈൻ എന്നവരുടെ മകൻ അലി ആണ് മരണപ്പെട്ടത്. ഇന്ന് രാത്രിയോടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അലിയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ ഗുരുതരമായ പരിക്കേറ്റ അലി അല്പം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു. എസ്. മാമുട്ടി സഹോദരനാണ്.