
കൊല്ലം:കാറ്റുനിറയ്ക്കുന്നതിനിടയിൽ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരിക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാവിലെ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം. ടയറിന് കാറ്റടിക്കാൻ എത്തിയപ്പോൾ കടയിൽ ജീവനക്കാരുണ്ടായിരുന്നില്ല. കാത്തുനിൽക്കാതെ സ്വന്തമായി യന്ത്രം പ്രവർത്തിപ്പിച്ച് മുഹമ്മദ് ഫൈസൽ കാറ്റ് നിറയ്ക്കാൻ തുടങ്ങി. അളവിൽക്കവിഞ്ഞ് കയറിയതോടെ വലിയ ശബ്ദത്തോടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.