
കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ, മെമ്പർ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ട് പദ്ധതിയുടെ വിജയികൾക്ക് മൊമെൻ്റോ നൽകി ആദരിച്ചു.
കുട്ടികളിൽ പുസ്തകങ്ങളോടുള്ള പ്രണയം വളർത്തുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വട്ടേകാട് എ എം പി കെ എം എച്ച് സ്കൂളിലെ എൽ പി വിഭാഗം വിദ്യാർത്ഥികൾ വീടുകളിൽ വായനശാല ഒരുക്കുന്നതാണ് ‘അക്ഷരക്കൂട്ട്’ പദ്ധതി.
നിരവധി കുട്ടികൾ വീടുകളിൽ ആവേശത്തോടെ കുഞ്ഞു ലൈബ്രറികൾ ഒരുക്കുകയും. ആനുകാലികങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, നോവലുകൾ ഉൾപ്പെടെ വിത്യസ്ത പുസ്തകങ്ങൾ കണ്ടെത്തി അവരുടെ ലൈബ്രറിയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈബ്രറിയൻ പി വി ദിലീപ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത്,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, അധ്യാപകരായ റെറ്റി ജോസ് ചിറക്കേകാരൻ, ടി ഐ ശ്രീധരൻ, എം കെ നിയാസ് എന്നിവർ, വിദ്യാർഥികളുടെ വീടുകളിൽ പോയി ലൈബ്രറി സന്ദർശിച്ചു വിലയിരുത്തി.
എ സന ഫാത്തിമ
(ക്ലാസ് 4) ഒന്നാം സ്ഥാനം നേടി. ഫാത്തിമ ഫർഹത്
( ക്ലാസ് 3 ബി ) രണ്ടാം സ്ഥാനവും സഫ്‌വാൻ ആർ എസ്
(ക്ലാസ് 3 എ)
മൂന്നാം സ്ഥാനവും നേടി.
കവി അഹമ്മദ് മൊയ്നുദ്ദീൻ ഇവരെ ഉപഹാരം നൽകി ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി,ലൈബ്രറിയൻ പി വി ദിലീപ്, ഏഴാം വാർഡ് മെമ്പർ എ.വി അബ്ദുൽ ഗഫൂർ, വട്ടേക്കാട് എ എം പി കെ എം എച്ച് യു പി സ്കൂൾ മാനേജർ എം എ ശാഹു, പ്രധാനാധ്യാപിക ജൂലി, മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ പദ്ധതിക്ക് മാതൃകാപരമായ നേതൃത്വം നൽകിയ ശാലി വർഗീസ് ടീച്ചറെയും ആദരിച്ചു.