
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അദ്ദേഹത്തിന്റെ അടുത്തെത്തിയത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
engane marichu🙄 ennu koodi paray