Site icon MalluChronicle

25 കോടി ചെലവിൽ അയ്യപ്പന്റെ 133 അടി ഉയരമുള്ള പ്രതിമ വരുന്നു..

പത്തനംതിട്ട നഗരത്തിൽ അയ്യപ്പന്റെ 133 അടി ഉയരമുള്ള പ്രതിമ നിർക്കാൻ പദ്ധതി. 34 കിലോ മീറ്റർ അകലെ നിന്നു വരെ കാണാനാകുന്ന രീതിയിലായിരിക്കും പ്രതിമയുടെ നിർമാണം. പത്തനം തിട്ടയിലെ ചുട്ടിപ്പാറയുടെ മുകളിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. 25കോടി രൂപ ചെലവിൽ യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപമാണ് നിർമിക്കുക. കോൺക്രീറ്റിലായിരിക്കും നിർമിതി. പന്തളത്തു നിന്നു നോക്കിയാൽ കാണാവുന്ന രീതിയിലാകും പ്രതിമ സ്ഥാപിക്കുക.

ചുട്ടിപ്പാറ മഹാദേവ ക്ഷേത്ര ട്രസ്റ്റാണ് പ്രതിമ നിർമിക്കുന്നതിനു പിന്നിൽ. ദേവദത്തനാണ് ശിൽപി. 

Exit mobile version