മികവിന്റെ പാത തുറക്കാൻ ജി.എച്ച്.എസ്.എസ് മരത്തംകോട്; ഒരു കോടി രൂപ മുടക്കി പുതിയ കെട്ടിട നിർമാണത്തിനൊരുങ്ങുന്നു.

Spread the love

പഠനമികവിന്റെ പാതയൊരുക്കാൻ തയ്യാറാവുകയാണ് കുന്നംകുളം മണ്ഡലത്തിലെ കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മരത്തംകോട് ഗവ:ഹയര്‍ സെക്കണ്ടറി വിദ്യാലയം.

W3Schools.com

വിദ്യാലയത്തിൽ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലായി പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

എ സി മൊയ്തീൻ എംഎല്‍എ യുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.

ഹയർ സെക്കൻഡറി വിഭാഗത്തിന് പരിമിതമായ ലാബ് സൗകര്യങ്ങളാണുള്ളത്.ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ആവശ്യമായ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളും ഇല്ല.

അറുപതോളം വരുന്ന കുട്ടികൾ നിലവിൽ ഹൈസ്കൂൾ വിഭാഗത്തിലെ കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പഠനാവശ്യം നിറവേറ്റുന്നത്. ലാബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയാണ് പുതിയ കെട്ടിടത്തിലൂടെ ലക്ഷ്യമിടുന്നത്.

നാട്ടുകാരുടെ നിരന്തര പരിശ്രമ ഫലമായാണ് 1974 ൽ സർക്കാർ മരത്തംകോട് ഹൈസ്കൂൾ അനുവദിച്ചത്. ആദ്യ വർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.

വിദ്യാലയത്തിന് സ്ഥലം കണ്ടെത്തുക എന്ന വലിയ വെല്ലിവിളി മറികടന്നത് മിച്ചഭൂമി സമരത്തെത്തുടർന്ന് കാട്ടകാമ്പാൽ ചാക്കുണ്ണി ഇയ്യപ്പന്റെ 90 ഏക്കർ സ്ഥലം സർക്കാരിലേക്ക് ഏറ്റെടുക്കുവാൻ പോകുന്ന വിവരം അറിഞ്ഞ് ജനകീയകമ്മറ്റി രൂപീകരിച്ചതോടെയാണ്.

അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങൾ സർക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തൻകോട് കാടുപിടിച്ച കുന്നിൻ പ്രദേശം 90 ഏക്കർ സർക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിർദ്ദേശം മുന്നോട്ടുവച്ചു.

ഈ ആവശ്യം പരിഗണിച്ച് 3 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് ഗവൺമെന്റിലേക്ക് തീറ് നൽകുകയും ചെയ്തു.

2010-11 അധ്യയ വർഷത്തിലാണ് വിദ്യാലയത്തിന് പ്ലസ്ടു അനുവദിച്ചത്. ഹ്യൂമാനിറ്റീസ്, സയൻസ് (ബയോളജി) എന്നീ കോഴ്സുകളിലായി 234 കുട്ടികളും രണ്ട് ലാബ് അസിസ്റ്റന്റ് അടക്കം 13 അധ്യാപകരുമാണ് ഉള്ളത്.

കൊമേഴ്സ് ബാച്ചിന് (കോഡ് 39 )അപേക്ഷിച്ചിട്ടുണ്ട്. അനുമതി ലഭ്യമായാൽ പുതിയ കെട്ടിടം വരുന്നതോടെ കൊമേഴ്സിനും കൂടി ആവശ്യമായ ലാബ് റൂമുകളും സജ്ജീകരിക്കാനാകും.

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page