
വാഴ്സോ: പോളണ്ടിൽ വാക്കു തർക്കത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ജോർദാൻ പൗരൻമാരുമായുള്ള വാക്ക് തർക്കത്തിനിടെയാണ് സംഭവം. ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് പോളണ്ടിൽ കൊല്ലപ്പെടുന്നത്.
പോളണ്ടിലെ ഇന്ത്യൻ എംബസിയാണ് സൂരജിന്റെ കുടുംബത്തെ വിവരം അറിയിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കൊലപാതകമായതിനാൽ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. അഞ്ചുമാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലപാതകത്തിന്‍റെ കാരണം പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയിട്ടില്ല. താമസ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതെന്നാണ് ലഭിച്ച വിവരം.