
കെഎസ്ആർടിസി ബസിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.
തൃശൂർ ശങ്കരയ്യ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പിള്ളി വീട്ടിൽ ലാസർ(63)നെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്.
തൃശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്ന ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് ഇയാൾപെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
തുടർന്ന് കെഎസ്ആർടിസി ബസ് കുന്നംകുളം സ്റ്റേഷനിൽ എത്തിക്കുകയും പെൺകുട്ടിയുടെ മൊഴിയെടുത്ത പോലിസ് പെൺകുട്ടിയുടെ പരാതിയിൽ ലാസാറിനെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മുൻപ് സമാനമായ കുറ്റ കൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെംപിൾ പോലിസ് കേസ് എടുത്തിരുന്നു.
കോയമ്പത്തൂരിൽ നിന്നും സ്വർണഭരണങ്ങൾ വാങ്ങി കേരളത്തിൽ വില്പന നടത്തലാണ് പ്രതിയുടെ ജോലിയെന്ന് പോലിസ് പറഞ്ഞു.