
കൊടുങ്ങല്ലൂരിൽ ശ്രീകുരുംബയമ്മയുടെ മൂലസ്ഥാന ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
തിരുവനന്തപുരം പാറശാല സ്വദേശി പൊടുതറകുഴി കിഴക്കെത്തറ പുത്തൻവീട്ടിൽ രാമചന്ദ്രൻ(47)നെയാണ് കൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
ഇതിനിടെ വൈദ്യ പരിശോധനക്ക് കൊണ്ട് പോകും വഴി പ്രതി പോലിസ് ജീപ്പിന്റെ ചില്ല് ചവിട്ടി ഇളക്കുകയും ചെയ്തു.
രണ്ടാഴ്ച മുൻപ് പെട്ടിക്കട തുടങ്ങുന്നതിനായി കൊടുങ്ങല്ലൂരിൽ എത്തിയതായിരുന്നു ഇയാൾ.
പ്രതി മുൻപ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി പോലിസ് പറഞ്ഞു.