
കൊടുങ്ങല്ലൂർ: വളർത്തു നായയുടെ വായിൽ ചങ്ങലക്കണ്ണി കുടുങ്ങി. ഫയർ ഫോഴ്‌സ് നായയുടെ രക്ഷകരായി.
ഇന്ന് രാവിലെയായിരുന്നു സംഭവം. ചാപ്പാറ ഒളിപ്പറമ്പിൽ വീട്ടിൽ ചന്ദ്രന്റെ ഡേഷ് ഇനത്തിലുള്ള വളർത്തു നായയുടെ വായിലാണ് ചങ്ങലകണ്ണി കുടുങ്ങിയത്.
കീഴ്ത്താടിയും നാവും കഴുത്തിൽ അണിഞ്ഞിരുന്ന ചങ്ങൾക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു നായ.
ഉടനെ നായയേയും കൊണ്ട് ഉടമ ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഫയർ ഫോഴ്സ് സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ പി.ബി സുനിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ കട്ടിംഗ് പ്ലയറും മറ്റും ഉപയോഗിച്ചു സാഹസികമായി കട്ട് ചെയ്തെടുക്കുകയിരുന്നു.