കൊടുങ്ങല്ലൂർ: എടവിലങ്ങ് കുഞ്ഞയിനിയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കാരാഞ്ചിറയിൽ ഹരിയുടെ മകൻ അതുൽ കൃഷ്ണ(23) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ജനുവരി 15നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ നടുവരബ് അതുൽ കുമാറിനും പരിക്കേറ്റിരുന്നു.
ഇതിനിടെ അപകട വിവരമറിഞ്ഞു രക്ഷപ്രവർത്തനത്തിനെത്തിയ ആംബുലൻസ് പരിക്കേറ്റവരുമായി പോകുന്നതിനിടെ അപകടത്തിൽ പെട്ടിരുന്നു. ആ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ അടക്കം രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.