
ഇരവിപുരം (കൊല്ലം): ഫർണീച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ ഫർണീച്ചറുകൾ കത്തിനശിച്ചു. അടുത്തുള്ള വീടിനും നാശനഷ്ടങ്ങൾ ഉണ്ടായി. കൊല്ലൂർവിള പളളിമുക്കിലായിരുന്നു തീ പിടുത്തം ഉണ്ടായത്. വാഹിനി മോട്ടോഴ്സിന് പുറകിലുള്ള ബാസ്ഫർണീച്ചറിന്റെ ഗോഡൗണാണ് കത്തി നശിച്ചത്.
അടുത്തുള്ള റാഫിയുടെ വീടിനും നാശനഷ്ടമുണ്ടായി. കൊല്ലം കടപ്പാക്കട. ചാമക്കട. പരവൂർ എന്നിവിടങ്ങളിൽ നിന്നായി പത്ത് യൂനിറ്റ് ഫയർഫോഴ്സ് സംഘമെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഇവിടെ നിന്നും തീയും പുകയും ഉയരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നിമിഷ നേരത്തിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. ഇരവിപുരം, കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.