
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായി.
ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടിയിരുന്നു. ജനുവരി 26നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയായ 42,480 രൂപയിൽ എത്തിയത്. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില. 40,360 രൂപയായിരുന്നു അന്ന്.
2020 ആഗസ്റ്റിലുണ്ടായിരുന്ന പവന് 42,000 രൂപ എന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം മഞ്ഞലോഹം ഭേദിച്ചത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില.