
ഖത്തറിൽ ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിനിടെ ലോക ചാമ്പ്യൻമാരായ അർജന്റീന, “അധിക്ഷേപകരമായ പെരുമാറ്റത്തിനും” “ഫെയർ പ്ലേ ലംഘനത്തിനും” ഫിഫയുടെ അച്ചടക്ക നടപടി നേരിടുന്നതായി റിപോർട്ടുകൾ പുറത്ത് വരുന്നു. എക്‌സ്‌ട്രാ ടൈമിൽ സ്കോർ 3-3ന് സമനിലയിലായതിനെത്തുടർന്ന് അർജന്റീന ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് പരാജയപ്പെടുത്തിയപ്പോൾ മെസിയാണ് അർജന്റീനയെ ജയിക്കാൻ സഹായിച്ചതെന്ന് പറയാം.
ഫ്രാൻസിനായി കൈലിയൻ എംബാപ്പെ ഹാട്രിക് നേടിയപ്പോൾ മെസി ഇരട്ട ഗോളുകൾ നേടി. എയ്ഞ്ചൽ ഡി മരിയ മത്സരത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു താരമാണ്. ടൂർണമെന്റിനിടെ മാധ്യമ, മാർക്കറ്റിംഗ് ചട്ടങ്ങൾ ലംഘിച്ചതിന് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ കുറ്റം ചുമത്തിയതായി ഫിഫ പ്രസ്താവനയിൽ പറയുന്നു.
“ഫിഫ ഡിസിപ്ലിനറി കോഡിന്റെ ആർട്ടിക്കിൾ 11 (അധിക്ഷേപകരമായ പെരുമാറ്റവും കളിയുടെ തത്വങ്ങളുടെ ലംഘനവും) 12 (കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും തെറ്റായ പെരുമാറ്റം) എന്നിവയുടെ ലംഘനങ്ങൾ കാരണം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ ഫിഫ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചു”
ഏതെങ്കിലും പ്രത്യേക അർജന്റീന കളിക്കാരനെയോ സ്റ്റാഫിനെയോ ഫിഫ പ്രത്യേകം പരാമർശിച്ചിട്ടില്ല.
Can you please explain what is FIFA now? Each day they’ve one or the other blabbering against the champion team. Stupidity.