
കറാച്ചി: പാകിസ്താനിലെ കോടതി മുറിയിൽ പിതാവ് നവവധുവിനെ വെടിവെച്ച് കൊന്നു. അടുത്തിടെയായിരുന്നു യുവതിയുടെ വിവാഹം. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതയായതെന്ന് മൊഴി നൽകാൻ എത്തിയപ്പോഴായിരുന്നു പിതാവിന്റെ ക്രൂരത.കറാച്ചി സിറ്റി കോടതിയിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കോടതിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന് വെടിവെപ്പിൽ പരിക്കേറ്റു.
പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കറാച്ചിയിലെ പിരാബാദ് സ്വദേശിനിയാണ് യുവതി. വിവാഹശേഷം യുവതി വീടുവിട്ടിറങ്ങിയത് പിതാവിനെ അസ്വസ്ഥതയാക്കിയെന്നും സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു.