
മലപ്പുറം : മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഓടി രക്ഷപ്പെട്ടത്.
വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ച് കൈ വിലങ്ങുമായി രക്ഷപ്പെട്ടുകയായിരുന്നു പ്രതി. പുലർച്ചെ ഒന്നര മണിക്കായിരുന്നു സംഭവം നടന്നത്.