
തൃശൂർ: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരിശോധനക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ശുഹൈബിനെ(21)യാണ് പൊലീസ് പിടികൂടിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനിവഴി ചികിത്സിക്കുന്നതിനിടെ കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് നഗ്നത പ്രദര്‍ശനം നടത്തിയത്.
ഡോക്ടറുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇ-സഞ്ജീവനിയിലെ രജിസ്ട്രേഷൻ പരിശോധിച്ചപ്പോഴാണ് തൃശൂർ സ്വദേശിയായ യുവാവിന്‍റെ വിവരങ്ങളും മൊബൈൽ നമ്പറും ലഭിച്ചത്.