
കല്യാണ സീസൺ തകർക്കുകയാണ്. എങ്ങനെ വ്യത്യസ്തമായി ഒരുങ്ങി വൈറലാകാമെന്നതിലാണ് ന്യൂജെൻ പരീക്ഷണങ്ങളത്രയും. കല്യാണപ്പെണ്ണിന്റെ തലമുടിയിൽ പലതരത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചത് കാണാത്തവരുണ്ടാകില്ല. എങ്കിൽ പിന്നെ അൽപം വെറൈറ്റി ആയിക്കോട്ടെ എന്ന് ചിന്തിച്ച ചിത്രയെന്ന മേക്കപ്പ് ആർടിസ്റ്റാണ് ഇപ്പോൾ വൈറൽ താരം.
പൂക്കൾക്ക് പകരം ചിത്ര തന്റെ കല്യാണപ്പെണ്ണിന്റെ തലമുടിയിലാകെ ചോക്ലേറ്റുകൾ നിറച്ചു. കിറ്റ്കാറ്റ്, ഫൈവ് സ്റ്റാർ, മിൽകിബാർ എന്ന് തുടങ്ങി ഫെറെറോ റോഷ്ർ വരെ തലമുടിയിൽ ഉണ്ട്. എല്ലാം വല്യ ടീംസ് ആണെന്ന് കരുതേണ്ട, നൊസ്റ്റാൾജിയ അൽപം കൂടാൻ കമ്മലിനൊപ്പം മാംഗോ ബൈറ്റും ചേർത്ത് വച്ചിട്ടുണ്ട്.
ചിത്രയുടെ ചോക്ലേറ്റ് ഹെയർസൈറ്റൽ ഇൻസ്റ്റഗ്രാമിൽ ഇതിനകം 5.7 മില്യൻ ആളുകൾ കണ്ടുകഴിഞ്ഞു. ആർട്ടിസ്റ്റിനെ അഭിനന്ദിച്ചതിനൊപ്പം ‘കുട്ടികളുടെ കണ്ണിൽപ്പെടല്ലേ’ എന്നാണ് ഹെയർസ്റ്റൈൽ കണ്ടവരെല്ലാം കുറിച്ചത്.