
തൃശൂർ : തൃശൂർ അകലാട് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. എടക്കഴിയൂർ കാജ സ്വദേശി കൊളത്തിൽ പറമ്പിൽ ഇസ്മായിലിനാണ് കുത്തേറ്റത്. ഇയാളെ കുത്തിയ അകലാട് സ്വദേശി അബ്ദുൽ ഖാദറിനും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് വൈകീട്ട് 7.45ഓടെ അകലാട് നാലാം കല്ലിൽ പൊന്നോത്ത് പടി റോഡിലെ ബേക്കറിക്ക് സമീപമാണ് സംഭവം. ഇസ്മയിലിന്റെ ഓട്ടോ വിളിച്ച് നാലാം കല്ലിൽ എത്തിയ അബ്ദുൽ ഖാദർ ഇസ്മയിലുമായി വാക്ക് തർക്കമുണ്ടാകുകയും പിന്നീട് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.
നെഞ്ചിന് കുത്തേറ്റ ഇസ്മയിലിനെ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിളും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരിക്കേറ്റ അബ്ദുൽ ഖാദറിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.