
ചാവക്കാട്: കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പോലീസിന്റെ പിടിയിൽ.
ചാവക്കാട് നഗരത്തിൽ വാഹന പരിശോധനക്കിടെ മോഷ്ടിച്ച വാഹനവുമായാണ് ഇയാൾ പോലീസിന്റെ പിടിയിലാക്കുന്നത്.
വിവിധ സ്റ്റേഷണുകളിൽ നിരവധി മാല മോഷണ കേസുകളിൽ പ്രതിയായ തിരുവത്ര പുത്തൻ കടപ്പുറം ചാലിയേടകത്തു അലി എന്ന പിക്കാസ് അലിയാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെ സംശയം തോന്നിയ പോലിസ് ചെയ്‌സ് നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനം രെജിസ്ട്രേഷൻ തിരുത്തിയത് മനസിലായത്.
2020 ൽ വടക്കഞ്ചേരിയിൽ നിന്നും മോഷണം പോയതാണ് ഈ വാഹനമെന്നും പോലിസ് കണ്ടെത്തിയിരുന്നു.
ഇതിനിടെ പ്രതിയുടെ വീട്ടിൽ നിന്നും വരാപ്പുഴയിൽ നിന്നും മോഷ്ടിച്ച രജിസ്റ്റർ നമ്പർ മാറ്റിയ ബുള്ളറ്റും പോലിസ് കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.