
പട്ന: ഹരിയാനയിൽ കെമിക്കൽ ടാങ്ക് പൊട്ടിതെറിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. പാനിപ്പത്തിലെ കോകോ ചൗക്കിലാണ് സംഭവം. ഡ്രൈവർ ഉത്തർപ്രദേശ് ഘാടംപുർ സ്വദേശി ജുനൈദ്, ഇലക്ട്രിഷ്യൻ പാനിപ്പത്ത് സ്വദേശി പപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വർക്ക്ഷോപ്പിൽ വാഹനം വെൽഡ് ചെയ്യുന്നതിനിടയിലുണ്ടായ തീപ്പിടത്തമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെൽഡറായ സോമനാഥ്, യു.പി ഘാട്ട്മൽപുർ സ്വദേശി മുഹമ്മദ് ഹുസൈൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശക്തമായ സ്ഫോടനത്തിൽ വെൽഡിങ് കടയുടെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്.