
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റൺവേ താത്കാലികമായി അടയ്ക്കുന്നു. ജനുവരി 15 മുതൽ 6 മാസത്തേക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് റൺവേ അടക്കുക.
ജനുവരി 15 മുതൽ രാവിലെ 10 മണി മുതൽ വൈകീട്ട് 6 വരെയുള്ള സമയങ്ങളിലായിരിക്കും റൺവേ അടച്ചിടുക. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
വിമാനത്തിന്റെ സുഗമമായ നീക്കത്തിനായി റൺവേ പുനരുദ്ധാരണം അത്യന്താപേക്ഷിതമാണെന്നും, വൈകീട്ട് 6 മണി മുതൽ രാവിലെ 10 മണി വരെ വിമാന സർവീസുകൾ ഉണ്ടായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ പുതുക്കിയ സമയക്രമം അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയിലുണ്ട്.
Any chances of starting dep/arr of emirates airlines from Calicut airport 😟