
വടക്കാഞ്ചേരി : തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട്പുരയിൽ സ്ഫോടനം. കുണ്ടന്നൂർ സ്വദേശി സുന്ദരൻ എന്നയാളുടെ ഉദമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്ററോളം അനുഭവപ്പെട്ടതായാണ് വിവരം.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. വെടിക്കെട്ട് പുരയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്ന ചേലക്കര സ്വദേശി മണി എന്നയാൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. വടക്കാഞ്ചേരി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.