വിവാദങ്ങൾക്കിടെ ഡോക്യുമെന്‍ററിയുടെ രണ്ടാംഭാഗം ബി.ബി.സി സംപ്രേഷണം ചെയ്തു..

Spread the love

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി സംപ്രേഷണം ചെയ്തു. 2019ൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സർക്കാർ ഭരണം പരിശോധിക്കുന്നതാണ് രണ്ടാം എപ്പിസോഡ്.

W3Schools.com

ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ടരക്കായിരുന്നു സംപ്രേഷണം. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളുമാണ് ഡോക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷനൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. 

ഗുജറാത്ത് കലാപവും അതിൽ മോദിയുടെ പങ്കും വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യുട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ഇതിന്‍റെ ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാറിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കിയത്.

വിവാദ നയങ്ങളുടെ ഒരു പരമ്പര തന്നെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞിരുന്നു. മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്.

ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബി.ബി.സിയും. അതേസമയം, ഡോക്യുമെന്‍ററി വിലക്കിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുന്നുണ്ട്.

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page