
കൊട്ടിയം: വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ചോദ്യംചെയ്തതിന് രാത്രി വീട്ടിൽക്കയറി പിതാവിനെയും 12 വയസ്സുള്ള മകളെയും ആക്രമിച്ചതായി പരാതി. നെടുമ്പന കളയ്ക്കൽ ബിനു ഭവനിൽ ബിനോയ്, മകൾ ബ്ലെസിലി എന്നിവർക്കാണ് പരിക്കേറ്റത്. 22ന് രാത്രി ഒമ്പതരയോടെയായിരുന്നു ആക്രമണം.
ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണനല്ലൂർ പൊലീസിന് അക്രമികളെ പിടികൂടാനായില്ല. പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയുടെ വീട്ടുവളപ്പിൽ താമസിപ്പിച്ചിരിക്കുന്ന ഇതര സംസ്ഥാനതൊഴിലാളി ഇവരുടെ വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്ന് കണ്ണനല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.