ഡോക്യുമെൻ്ററി വിവാദം; അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ രാജിവച്ചു

Spread the love

ഡൽഹി : ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോണ്‍ഗ്രസിൽ നിന്നും കടുത്ത വിമ‍ര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി രാജിവച്ചത്. കെപിസിസി പ്രസിഡൻ്റ കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. 

W3Schools.com

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു. 

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page