ഡെലിവെറികൾ ഇനി പറന്നെത്തും; ഇന്ത്യയിൽ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോൺ..

Spread the love

ഡൽഹി : ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു. ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റായ ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി.

W3Schools.com

ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സേവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുമെന്ന് ആമസോൺ അറിയിച്ചു.  നിലവിൽ രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നതെന്നും ഓരോന്നിനും 20,000 യൂണിറ്റ് കയറ്റുമതി ചെയ്യാൻ കഴിയുമെന്നും കമ്പനിയുടെ കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് അഖിൽ സക്‌സേന പറഞ്ഞു. മൂന്നാം കക്ഷി കാരിയറുമായി സഹകരിക്കുന്നത് അതിവേഗ ഡെലിവെറിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി മാറിയിരിക്കുകയാണ് ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ട് ഉണ്ട്.

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മൂല്യവത്തായ ബ്രാൻഡുകളിൽ ആമസോൺ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അതിന്റെ റേറ്റിംഗ് AAA + ൽ നിന്ന് AAA ലേക്ക് താഴ്ന്നു. ബ്രാൻഡ് മൂല്യം ഈ വർഷം 50 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം ഇടിഞ്ഞതായി ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട് ചൂണ്ടിക്കാട്ടി.ഡെലിവറി സമയം കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. അതിനാൽ ഇത് പരിഹരിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. 

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

സഹോദരി സഹോദരന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി..

Spread the love

27 വയസ്സുള്ള ഹിൽഡർ തന്റെ സഹോദരന്റെയും ഭാര്യയുടെയും വാടകക്കാരിയാകാൻ തീരുമാനിച്ചു. അവൾ ഗർഭാവസ്ഥയിലൂടെ കടന്നുപോകുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകുകയും

ബോഡി മോഡിഫിക്കേഷൻ നടത്തി ഭീകരരൂപം കൈവന്നു; ഭക്ഷണം നൽകാൻ തയ്യാറാകാതെ റെസ്റ്റോറന്റുകൾ..

Spread the love

ഇരുപതാം വയസ്സു മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷൻ രംഗത്തേക്ക് കടന്നുവന്ന ഇയാൾക്ക് ഒരുനാൾ എല്ലാവരും തന്നെ കണ്ടാൽ ഭയന്ന് ഓടുന്ന വിധത്തിൽ തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ഇയാളുടെ  ആഗ്രഹം.

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടപ്പിച്ച് അധികൃതർ…

Spread the love

അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

Leave a Reply

You cannot copy content of this page