കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു: സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ

Spread the love

മഞ്ചേശ്വരം: കാർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

W3Schools.com

ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മംഗളൂരു കെ.സി റോഡ് ദേശീയപാതയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാറിസ് കാറാണ് ഡിവൈഡറിലിടിച്ചത്. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഹമദ് റിഫായിന്‍റെ ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.

About Post Author

Related Posts

ഡ്രൈവിങ് ലൈസൻസിൽ ഇനി വൻ മാറ്റം..

Spread the love

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ലൈസൻസുകൾ ഇനി സ്മാർട്ട് കാർഡിലേക്ക്

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

Leave a Reply

You cannot copy content of this page