
തിരുവനന്തപുരം: സ്കൂൾ ബസ് തട്ടി രണ്ടരവയസുകാരന് ദാരുണാന്ത്യം. കുറ്റ്യാണിക്കാട് സ്വദേശികളായ അനീഷ്-അരുന്ധതി ചന്ദ്രൻ ദമ്പതികളുടെ മകൻ വിഘ്നേഷ് ആണ് മരിച്ചത്. സഹോദരനെ വീട്ടിൽ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസാണ് തട്ടിയത്.
കുട്ടിയുടെ അമ്മയാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂളിൽനിന്ന് എത്തിയ മൂത്ത സഹോദരനെ കൂട്ടാൻ മാതാവിനൊപ്പം വിഘ്നേശും എത്തിയിരുന്നു. എന്നാൽ സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടി വിഘ്നേഷ് അപകടത്തിൽപ്പെട്ടു .തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ കുട്ടി മരിച്ചു.