
പൊന്നാനി : ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് അപകടത്തിൽ മരിച്ചത്.

കൂടെയുണ്ടായിരുന്ന ഇടുക്കി ചെറുതോണി സ്വദേശികളായ രാജേഷ്, വിനോദ്, കാർ ഡ്രൈവർ രാജേഷ് എന്നിവരെയും കാറിൽ തന്നെ ഉണ്ടായിരുന്ന മറ്റൊരാളെയും പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.