
വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ചര്‍ദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് 86 കുട്ടികള്‍ ചികിത്സ തേടി. വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലാണ് വിദ്യാർത്ഥികൾ ചികിത്സയിലുള്ളത്.
ഞായറാഴ്ച രാത്രി കാന്‍റീനിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ആരുടെയും നില ഗുരുതരമല്ല. വിഷബാധയാണോ എന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടി സാമ്പിളുകൾ ലാബിലേക്ക് അയച്ചതായും സൂപ്രണ്ട് ഡോ. ഷെറിൻ അറിയിച്ചു.