
ജപ്പാനിൽ വച്ച് നടന്ന ജെ.കെ.എസ് അന്താരാഷ്ട്ര കരാത്തെ സെമിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബോധിധർമ്മ ഡയറക്ടർ അഡ്വ: ഷിഹാൻ മനോജ് കെ എസ് ,സെൻസായ് ആർ മൈക്കിൾ എന്നിവർക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.
കരാത്തെ അസോസിയേഷൻ തൃശ്ശൂർ പ്രസിഡൻറ് സെൻസായ് ജയപ്രകാശ് പൊന്നാട അണിയിച്ചു കൊണ്ട് സ്വീകരിച്ചു.
ചടങ്ങിൽ ബോധിധർമ്മ സെക്രട്ടറി സജീഷ്, വൈസ് പ്രസിഡൻറ് മണികണ്ഠൻ സീനിയർ ഇൻസ്ട്രക്ടർമാരായ അജ്മൽ, ഷെഹീൻ,ജെൽസൻ, റോഷ് എന്നിവർ പങ്കെടുത്തു.