Site icon MalluChronicle

മലപ്പുറത്ത് ലെഗ്ഗിൻസ് ധരിച്ചുവന്ന അദ്ധ്യാപികയെ അപമാനിച്ച് പ്രധാന അദ്ധ്യാപിക;പരാതി..

മലപ്പുറം: ലെഗ്ഗിൻസ് ധരിച്ചുവന്ന അദ്ധ്യാപികയെ അപമാനിച്ച് പ്രധാനാദ്ധ്യാപിക. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാദ്ധ്യാപികയായ റംലത്തിനെതിരെ ഡിഇഒയ്‌ക്ക് പരാതി നൽകിയത്. സ്‌കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് സരിത.

രാവിലെ സ്‌കൂളിലെത്തി ഹെഡ് മിസ്ട്രസിന്റെ റൂമിൽ ചെന്നപ്പോൾ ആണ് സംഭവം. ഏതോ ഒരു കുട്ടി യൂണിഫോം ധരിച്ചിരുന്നില്ല. അതിനെ ചൊല്ലിയുള്ള സംസാരം ആണ് ലെഗിൻസിൽ എത്തിയത്. കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണ് എന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞെന്ന് സരിത ടീച്ചർ പറയുന്നു.

“കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെ ഒക്കെ പറയുക..നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ…’ എന്താണ് എന്റെ വസ്ത്രത്തിന്റെ പ്രശ്‌നം എന്ന് ഞാൻ ചോദിച്ചു. ഞാൻ ലെഗിൻസ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രതികരണമെന്ന് സരിത ടീച്ചർ വ്യക്തമാക്കി.

മാന്യതയ്‌ക്കോ അദ്ധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്‌കൂളിൽ ചെന്നിട്ടില്ലെന്നും അദ്ധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചർ ആരോപിച്ചു.

Exit mobile version