
കോഴിക്കോട് : ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചു കുടുംബശ്രീ. ജെന്‍ഡര്‍ ക്യാംപയിന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാന്‍ നല്കിയ ലിംഗസമത്വ പ്രതിജ്ഞയാണ് കുടുംബശ്രീ പിന്‍വലിച്ചത്. ചില സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നാണ് കുടുംബശ്രീ അധികൃതര്‍ നൽകിയ വിശദീകരണം.
ജെന്‍ഡര്‍ ക്യാംപെയിന്റെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി നല്കിയ പ്രതിജ്ഞക്കെതിരെ ജം ഇയ്യത്തുല്‍ ഖുത്വബാ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്നു വിമർശനം ഉയർന്നത്.