
തിരുവനന്തപുരം : തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം. ബൈക്കിലെത്തിയ സംഘമാണ് വിദ്യാർത്ഥികൾക്ക് നേരെ അക്രമത്തിനു മുതിർന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോഴാണ് വഴിയിൽ വച്ച് അതിക്രമം ഉണ്ടായത്. എതിരെ വന്ന ബൈക്കിലെത്തിയ സംഘം പെൺകുട്ടിയുടെ കഴുത്തിൽ അടിച്ചതിനു ശേഷം ഉപദ്രവിക്കുകയായിരുന്നു. മാല പൊട്ടിക്കാനും അക്രമികൾ ശ്രമം നടത്തി.